KeralaLatest NewsNewsBusiness

സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ച് സംശയങ്ങളുണ്ടോ? ഇനി ‘ടെസിനോട്’ ചോദിച്ചറിയാം

2020- ൽ ആലപ്പുഴ സ്വദേശിയായ തൗസിഫ് മുഹമ്മദാണ് ടെസ് എന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്

സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, അത്തരം സംശയങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാനുള്ള മാർഗവുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റാർട്ടപ്പ് അഡ്മിഷൻ. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ‘ടെസ്’ എന്ന സ്റ്റാർട്ടപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സർക്കാറിന്റെ വിവിധ വകുപ്പുകളെ കുറിച്ചും, അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുളള സംശയങ്ങൾക്ക് ഉത്തരം നൽകാൻ ടെസിന് സാധിക്കുന്നതാണ്.

2020- ൽ ആലപ്പുഴ സ്വദേശിയായ തൗസിഫ് മുഹമ്മദാണ് ടെസ് എന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. 25,000- ലധികം ചോദ്യങ്ങളും, അവയുടെ ഉത്തരങ്ങളും ടെസിൽ ലഭ്യമാണ്. ഇ- മെയിൽ ഐഡി ഉപയോഗിച്ച് ഏതൊരു വ്യക്തിക്കും ടെസിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിനുശേഷം, സംശയങ്ങൾ ചോദിക്കാവുന്നതാണ്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അതത് വിഷയങ്ങളിലെ വിദഗ്ധർ എന്നിവരാണ് ചോദ്യങ്ങൾക്കുള്ള മറുപടി നൽകുക. ചോദ്യം ചോദിച്ചു കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ഉത്തരം ലഭിക്കുന്നതാണ്. പ്രതിമാസം അഞ്ച് ലക്ഷത്തിലധികം സന്ദർശകരാണ് ടെസ് പ്ലാറ്റ്ഫോം സന്ദർശിക്കുന്നത്.

Also Read: ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുടെ ഇടം കയ്യും വലം കയ്യും ലൈംഗീക ദാരിദ്യത്തിന്റെ ചീഞ്ഞ കഥകളിൽ അളിഞ്ഞു നാറുമ്പോൾ..: സനൽകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button