ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു പിടി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സനൽകുമാർ ശശിധരൻ. നടി മഞ്ജു വാര്യരെ ഇഷ്ടമാണെന്നു പറഞ്ഞതിന്റെ പേരിൽ പോലീസ് അറസ്റ്റ് ഇയാളെ ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് സൈബർ പോരാളികൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്യാൻ ഓടി നടന്ന പോലീസും മുഖ്യമന്ത്രിയും ഇപ്പോൾ സ്വപ്ന സുരേഷിന്റെ കേസിൽ നാണം കേടുകയാണെന്നു സനൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സനലിന്റെ പ്രതികരണം.
read also: പാകിസ്ഥാന് എതിരെ ഇന്ത്യ നടത്തിയ ബലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നാല് വയസ്
കുറിപ്പ് പൂർണ്ണ രൂപം,
ഒരേ മനസുണ്ടെന്ന ചിന്തയിൽ ഒരു സ്ത്രീയോട് പ്രണയം പറഞ്ഞുകൊണ്ട് ഒരു വാട്ട്സ് ആപ് സന്ദേശം അയച്ചു എന്ന പേരിൽ എന്നെ തീവ്രവാദിയെ ഓടിച്ചിട്ട് പിടിക്കുംപോലെ പോലീസിലെ ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചുകൊണ്ട് പോകാൻ അതീവ രഹസ്യമായി ഒരു കള്ളക്കേസുണ്ടാക്കി സമൂഹമധ്യത്തിൽ താറടിച്ച മാഫിയ ബുദ്ധിക്ക് കയ്യടിച്ച സിപിഎം സൈബർ പോരാളികൾ ഇപ്പോൾ എന്തുപറയുന്നു?
ഭരണ സിരാകേന്ദ്രത്തിലെ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുടെ ഇടം കയ്യും വലം കയ്യും ലൈംഗീക ദാരിദ്യത്തിന്റെ ചീഞ്ഞ കഥകളിൽ അളിഞ്ഞു നാറുമ്പോൾ എന്താണ് നിങ്ങളുടെ ന്യായീകരണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാലുകഴുകി വെള്ളം കുടിക്കുന്നില്ല എന്നതുകൊണ്ട് ഒരു പൗരനെ, അയാൾ സമൂഹത്തിൽ സത്യസന്ധമായി ജീവിച്ച ജീവിതം കൊണ്ട് അടയാളപെടുത്തിയതെല്ലാം മായ്ച്ചു കളഞ്ഞുകൊണ്ട് എങ്ങനെ വേണമെങ്കിലും തേജോവധം ചെയ്താലും ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യമായിരുന്നോ നിങ്ങളുടെ പിൻബലം? ഭരണഘടനയും നിയമസംവിധാനങ്ങളും വിലയ്‌ക്കെടുത്താൽ പ്രപഞ്ച നീതിയും നിങ്ങൾക്ക് വഴങ്ങുമെന്ന ആത്മവിശ്വാസത്തിലായിരുന്നോ നിങ്ങൾ? പറയൂ. കേൾക്കട്ടെ!
Post Your Comments