വർക്കല : വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തിൽ കുമാർ (47) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. കുളിക്കുന്നതിനിടയിൽ സെന്തിലിനെ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. ലൈഫ് ഗാർഡുകൾ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക് അടിയുകയായിരുന്നു.
Read Also : യുവജന കമ്മീഷന്റെ പ്രവര്‍ത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത് : ചിന്ത ജെറോം
വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലമുകളിൽ നിന്നും വടം ഉപയോഗിച്ച് ആണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. 50-ൽ അധികം മീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ 9 അംഗസംഘം വർക്കല എത്തിയത്. ഓഡിറ്റർ ആയി ട്രിച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയാണ്. രാമമൃതം ആണ് ഭാര്യ. രണ്ട് ആൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്.
Post Your Comments