നടൻ ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് കമന്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ തുറന്നു പറയുന്നു. 2021 ല്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കയ്യില്‍ പിടിച്ച് നിന്ന് ഉണ്ണി മുകുന്ദന്‍ ഒരു ഫോട്ടോ കമന്റ് ചെയ്തിരുന്നു. ഇതിന് താഴെ ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്. ഇതിന്റെ പേരിൽ വധഭീഷണി നേരിട്ടുവെന്നാണ് താരം പറയുന്നത്.
read also: മികച്ച ക്രമസമാധാന പരിപാലനമുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി: പ്രശംസയുമായി പ്രധാനമന്ത്രി
‘താനും ഉണ്ണി മുകുന്ദനും സഹപ്രവര്‍ത്തകരാണ്. താന്‍ ആ കമന്റില്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചതിന്റെ പേരില്‍ കൊന്നു കളയുമെന്ന ഭീഷണി പോലും പലരില്‍ നിന്നും ഉണ്ടായിട്ടുണ്ട്’-സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
വിക്രമാദിത്യനില്‍ അദ്ദേഹത്തിന്റേത് മികച്ച വേഷമാണ്. സ്‌റ്റൈലില്‍ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് താന്‍ ആ കമന്റിട്ടത് ബുദ്ധിമോശത്തിന്റെ പേരിലാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.
Post Your Comments