KeralaLatest NewsNews

വേനൽച്ചൂട് കനക്കുന്നു, തീപിടുത്ത സാധ്യതയും വർദ്ധിച്ചു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: വേനൽചൂട് ശക്തിപ്രാപിച്ചതോടെ തീപിടുത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടുത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടുത്തങ്ങൾക്ക് കാരണമാകുന്നത്.

Read Also: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വനംവകുപ്പ്: സ്റ്റേറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി

തീപിടുത്തങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.

*തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്.

* വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..

* മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

* പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.

* ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. രാത്രിയിൽ തീയിടാതിരിക്കുക.

* അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നും തീ പടർന്നാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ആയത് ശ്രദ്ധിക്കുക.

* സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കുകയും സ്ഥാപനങ്ങളിൽ കരുതിയിരിക്കുന്ന അഗ്‌നിശമന ഉപകരണങ്ങൾ പ്രവർത്ത സജ്ജമെന്ന് ഉറപ്പാക്കുകയും ചെയ്യുക.

* പാചകം കഴിഞ്ഞാലുടൻ പാചകവാതക സിലിണ്ടറിന്റെ ബർണർ ഓഫാക്കുക

* അഗ്‌നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.

* വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. വൈദ്യുതോപകരണങ്ങളിൽ തീ പിടിക്കുമ്പോൾ വെള്ളം ഉപയോഗിച്ച് കെടുത്തൻ ശ്രമിക്കരുത്.

* കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികൾക്കും ഉത്തരവാദിത്തമുണ്ട്.

* അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം കരുതിയിരിക്കുക.

* തീപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ 112 ൽ പോലീസിനെ അറിയിക്കാം. ഫയർഫോഴ്സ് നമ്പർ – 101

Read Also: ‘പറയുന്നത് കള്ളം’: ചേച്ചിയുടെ ഭർത്താവിന്റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റിയത് താനല്ലെന്ന് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button