Latest NewsNewsTechnology

നത്തിംഗ് ഫോൺ 1: ആദ്യത്തെ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റ് അവതരിപ്പിച്ചു, പുതിയ മാറ്റങ്ങൾ ഇവയാണ്

പുതിയ ഫീച്ചറുകളും സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങളും ഉൾപ്പെടുത്തിയാണ് ആൻഡ്രോയിഡ് 13 അപ്ഡേറ്റ് എത്തിയിരിക്കുന്നത്

നത്തിംഗ് ഫോൺ 1 ഉപഭോക്താക്കൾ കാത്തിരുന്ന ആൻഡ്രോയ്ഡ് ഒഎസ് അപ്ഡേറ്റ് കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ ഫീച്ചറുകളും സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങളും ഉൾപ്പെടുത്തിയാണ് ആൻഡ്രോയിഡ് 13 അപ്ഡേറ്റ് എത്തിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള അപ്ഡേറ്റ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നത്തിംഗ് ഫോൺ 1 ഉപഭോക്താക്കൾക്ക് സെറ്റിംഗ്സിൽ നിന്നും സിസ്റ്റം അപ്ഡേറ്റ് ചെയ്ത് ക്ലിക്ക് ചെയ്ത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറാവുന്നതാണ്. പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന് അറിയാം.

പുതുതായി നത്തിംഗ് വെതർ ആപ്പ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരിഷ്കരിച്ച ക്യാമറ ആപ്പ് ഇന്റർഫേസും ആപ്പ് അപ്‌ലോഡിംഗ് വേഗതയിൽ 50 ശതമാനം വരെ വർദ്ധനവും ലഭ്യമാണ്. ക്യാമറ, ടോർച്ച്, ഡിവൈസ് കൺട്രോളുകൾ, വാലറ്റ് എന്നിവയ്ക്കായി പ്രത്യേക ഷോട്ട്കട്ടുകൾ ലഭ്യമാണ്. വ്യത്യസ്ഥ ആപ്പുകൾക്കായി വ്യത്യസ്ഥ ഭാഷകൾ ഉപയോഗിക്കാനാവുന്ന മൾട്ടി- ലാംഗ്വേജ് സപ്പോർട്ടാണ് മറ്റൊരു ആകർഷണീയത. ബാറ്ററി ലാഭിക്കാൻ നോട്ടിഫിക്കേഷൻ സെന്ററിൽ നിന്ന് നേരിട്ട് ആക്ടിവേറ്റായ ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ക്ലോസ് ചെയ്യാൻ സാധിക്കും. പുതിയ രൂപത്തിലുള്ള മീഡിയ കൺട്രോൾ, മെച്ചപ്പെട്ട വോളിയം നിയന്ത്രണം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിസ്റ്റം പെർഫോമൻസ് വർദ്ധിപ്പിക്കാനായി കാഷെയും മറ്റ് അനാവശ്യ ഫയലുകളും സ്വയം വൃത്തിയാക്കുന്ന സെൽഫ് റിപ്പയറിംഗ് ഫീച്ചർ ലഭ്യമാണ്.

Also Read: സൈബർ തട്ടിപ്പ്: പരാതി രജിസ്റ്റർ ചെയ്യേണ്ടതിനായി ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button