Latest NewsNewsTechnology

വൺപ്ലസ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് യുഎസ് വിപണിയിൽ അവതരിപ്പിച്ചു

48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്

വൺപ്ലസിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോർഡ് എൻ300 5ജി വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ യുഎസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളാണ് പുതിയ മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം.

6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്.

Also Read: സംസ്ഥാനത്ത് സിമന്റ് വിലയിൽ വർദ്ധനവ്

48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. 33 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടൊപ്പം 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. വൺപ്ലസ് നോർഡ് എൻ300 5ജിയുടെ വില 228 ഡോളർ (ഏകദേശം 19,000 രൂപ) ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button