ടെക് ലോകത്ത് കുറഞ്ഞ കാലയളവിനുള്ളിൽ ഏറെ ചർച്ചാ വിഷയമായി മാറിയ കമ്പനികളിൽ ഒന്നാണ് നത്തിംഗ്. ഏതാനും മാസങ്ങൾക്കു മുൻപ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട്ഫോണായ നത്തിംഗ് ഫോൺ 1 അവതരിപ്പിച്ചിരുന്നു. നിലവിൽ, നത്തിംഗ് ഫോൺ 2 ഉടൻ പുറത്തിറങ്ങുമെന്ന തരത്തിലുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയിരിക്കുകയാണ് കമ്പനി. കാത്തിരുന്നിട്ട് കാര്യമില്ലെന്നും, നത്തിംഗ് ഫോൺ 2 പുറത്തിറക്കില്ലെന്നുമാണ് കമ്പനി സിഇഒ ആയ കാൾ പെയ് അറിയിച്ചിരിക്കുന്നത്. ‘കമ്പനി ഒരുപാട് പ്രോഡക്ടുകൾ ഇറക്കാൻ താൽപ്പര്യപ്പെടുന്നില്ല. പകരം, നിലവിലെ സ്മാർട്ട്ഫോണായ നത്തിംഗ് ഫോൺ 1- ൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയിടുന്നത്’, കാൾ കാൾ പെയ് പറഞ്ഞു.
റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴി 2022 ജൂലൈ 12- നാണ് നത്തിംഗ് ഫോൺ 1 ആദ്യമായി ലോഞ്ച് ചെയ്തത്. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം, നത്തിംഗ് ഫോൺ 1, നത്തിംഗ് ഇയർ 1 ഉൾപ്പെടെ 10 ലക്ഷം നത്തിംഗ് പ്രോഡക്ടുകൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. സുതാര്യമായ പിൻഭാഗമാണ് നത്തിംഗ് ഫോൺ 1- നെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്ഥമാക്കിയത്. എന്നാൽ, വിൽപ്പനയ്ക്ക് ശേഷം നിരവധി പരാതികളാണ് ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് ഉയർന്നത്.
Also Read: ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
Post Your Comments