Latest NewsKeralaNewsBusiness

കോടികളുടെ ഫണ്ടിംഗുകൾ സമാഹരിച്ച് കേരള സ്റ്റാർട്ടപ്പുകൾ, കണക്കുകൾ അറിയാം

ഇത്തവണ മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനവും കരസ്ഥമാക്കിയത് ഫിൻടെക്, സാംസ് എന്നീ സ്റ്റാർട്ടപ്പുകളാണ്

കുറഞ്ഞ കാലയളവിനുള്ളിൽ കോടികളുടെ ഫണ്ടിംഗ് നേടിയെടുത്ത് കേരള സ്റ്റാർട്ടപ്പുകൾ. കണക്കുകൾ പ്രകാരം, സ്റ്റാർട്ടപ്പുകൾ 4,546.50 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചിട്ടുള്ളത്. കോവളത്ത് നടക്കുന്ന ഗ്ലോബൽ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2015ൽ സംസ്ഥാനത്ത് വെറും 200 സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ, 2022 ഓടെ ആകെ സ്റ്റാറ്റർട്ടപ്പുകളുടെ എണ്ണം 4,000 ആയി. കൂടാതെ, വിവിധ സ്റ്റാർട്ടപ്പുകൾ വമ്പൻ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2026 ആകുന്നതോടെ ആകെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 15,000 ആയി ഉയരുമെന്നും, സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങൾ 2 ലക്ഷമായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

Also Read: ധനുമാസം എത്തി.. മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതിനു പിന്നിൽ

ഇത്തവണ മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനവും കരസ്ഥമാക്കിയത് ഫിൻടെക്, സാംസ് എന്നീ സ്റ്റാർട്ടപ്പുകളാണ്. അതേസമയം, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്റ്റാർട്ടപ്പുകളിലെ ക്യാപിറ്റൽ നിക്ഷേപം 32 ബില്യൺ ഡോളർ കൂടിയാണ്.

ഹെൽത്ത് കെയർ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ 26.7 ശതമാനവും, ഡീപ് ടെക്
രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ 4.6 ശതമാനവും, ട്രാൻസ്പോർട്ട് ടെക് സ്റ്റാർട്ടപ്പുകൾ 2.9 ശതമാനവുമാണ് നിക്ഷേപം കൈവരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button