കുമളി: മുള്ളൻപന്നിയെ വേട്ടയാടിയ ആളെ കുമളി വനപാലകർ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ വാളാർഡി തെങ്ങനാകുന്നിൽ സോയി മാത്യു ആണ് അറസ്റ്റിലായത്. മുള്ളൻപന്നിയെ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കുമളി വാളാർഡി ഓടമേട് ഭാഗത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് വനപാലകർ നടത്തിയ പരിശോധനയ്ക്കിടെ ഈ മേഖലയിൽ നിന്ന് വെടിയൊച്ച കേട്ടു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് ഇരുചക്രവാഹനത്തിൽ ഇതുവഴി വന്ന സോയി പിടിയിലായത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിൽ മുള്ളൻപന്നിയുടെ ജഡവും നാടൻ തോക്കും തിരയും വേട്ടയ്ക്ക് ഉപയോഗിക്കുന്ന മറ്റുപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഗ്രേഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.എസ്. മനോജ്, ജെ. വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. സതീഷ്, ഫോറസ്റ്റ് വാച്ചർ ഇ. ഷൈജുമോൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments