KeralaLatest NewsNews

മാർച്ച് ഒന്നിന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം: പ്രഖ്യാപിച്ച് ഡി.എം.കെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി സ്റ്റാലിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഉറച്ച് പാർട്ടി. സ്റ്റാലിന്റെ 70-ാം പിറന്നാളോഘോഷത്തിൽ വേറിട്ട പരിപാടികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. മാർച്ച് ഒന്നിനാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതേ ദിവസം പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം സമ്മാനമായി നൽകും.

ഇത് കൂടാതെ വിവിധ ക്ഷേമ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നവജാതശിശുക്കൾക്ക് സ്വർണ്ണമോതിരം, കർഷകർക്ക് തൈകൾ, രക്തദാന ക്യാമ്പുകൾ, കമ്മ്യൂണിറ്റി ബേബി ഷവർ പരിപാടികൾ, വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ, കമ്മ്യൂണിറ്റി ഉച്ചഭക്ഷണം, നേത്ര ക്യാമ്പുകൾ തുടങ്ങി ഡസൻ കണക്കിന് പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ക്രിക്കറ്റ്, കബഡി ടൂർണമെന്റുകൾ, മാരത്തൺ ഇവന്റുകൾ എന്നിവയും ഡിഎംകെ ആസൂത്രണം ചെയ്യുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗം പാർട്ടിയുടെ ദക്ഷിണ ജില്ലാ ഘടകം സംഘടിപ്പിക്കും. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പരുപാടിയിൽ പങ്കെടുക്കും. മാർച്ച് ഒന്നിന് ചെന്നൈയിൽ സ്റ്റാലിൻ ഫോട്ടോ പ്രദർശനം മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസൻ പങ്കെടുക്കും. പരിപാടിയിൽ ആയിരത്തോളം പാർട്ടി പ്രവർത്തകർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button