Latest NewsNewsInternational

ദൂരെ നിന്ന് ചുംബനം നൽകാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ചൈനീസ് സർവ്വകലാശാല

ബെയ്ജിംഗ്: കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ചൈനീസ് സർവ്വകലാശാല. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടുത്തമെന്നാണ് ചൈനീസ് സർവ്വകലാശാലയുടെ അവകാശവാദം. ചാങ്സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്നോളജി കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടിയിട്ടുണ്ട്. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: മുഹമ്മദ് ഫസിലിന്റെ നേതൃത്വത്തില്‍ കേരളത്തിൽ നൂറുകണക്കിനു് PFI സ്ളീപ്പര്‍ സെല്ലുകള്‍: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

സിലിക്കൺ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിർമിച്ചിരിക്കുന്നത്. പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ ഉപയോഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാർഥ ചുംബനത്തിന്റെ പ്രതീതി നൽകാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. ഉപയോഗിക്കന്നവരുടെ ശബ്ദവും പരസ്പരം കൈമാറാൻ ഈ ഉപകരണത്തിലൂടെ കഴിയും. ഉപയോക്താക്കൾ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിന്റെ ചാർജിംഗ് പോർട്ടിലേക്ക് ഉപകരണം പ്ലഗ് ചെയ്യണം. പങ്കാളിയുമായി ആപ്പ് പെയർ ചെയ്ത ശേഷം വീഡിയോ കോൾ ചെയ്ത് ചുംബനം കൈമാറാം.

തന്റെ യൂണിവേഴ്‌സിറ്റിയിൽ ഞാൻ എന്റെ കാമുകി വളരെ ദൂരെയായിരുന്നു. അതിനാൽ തങ്ങൾ പരസ്പരം ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ. അങ്ങനെയാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചിച്ചതെന്ന് ചുംബന ഉപകരണം കണ്ടുപിടിച്ച ജിയാങ് സോംഗ്ലി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: വേനൽച്ചൂട് കനക്കുന്നു, തീപിടുത്ത സാധ്യതയും വർദ്ധിച്ചു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button