Latest NewsNewsIndia

വിവാഹ ചടങ്ങുകള്‍ക്കിടെ വധു കുഴഞ്ഞുവീണ് മരിച്ചു, അതേ വേദിയില്‍ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്‍

 

അഹമ്മദാബാദ്: വിവാഹ ചടങ്ങുകള്‍ക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്‍. ഗുജറാത്തിലെ ഭാവ്നഗറില്‍ സുഭാഷ്നഗര്‍ ഏരിയയിലായിരുന്നു സംഭവം. ഭാവ് നഗറിലെ ഭഗവനേശ്വര്‍ മഹാദേവ് ക്ഷേത്രത്തിന് മുന്നിലായിരുന്നു കല്യാണ ചടങ്ങുകള്‍ നടന്നത്.

Read Also: സംസ്ഥാനം ചുട്ടുപൊള്ളുന്നു, ഏറ്റവും കൂടുതല്‍ ചൂട് ഈ മൂന്ന് ജില്ലകളില്‍

ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന്‍ വിശാലും തമ്മിലുള്ള വിവാഹത്തിനിടെയാണ് അത്യാഹിതം സംഭവിച്ചത്. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായതാകാം എന്ന നിഗമനത്തില്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വധുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വധുവിന്റെ മരണത്തെ തുടര്‍ന്ന് അവളുടെ സഹോദരിയെ വരന് വിവാഹം കഴിപ്പിച്ച് നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വധുവിന്റെ അനുജത്തിയെ അതേ വേദിയില്‍ വെച്ച് തന്നെ വിശാല്‍ വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങ് കഴിയുന്നത് വരെ ഹേതലിന്റെ മൃതദേഹം ആശുപത്രിയിലാണ് സൂക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button