വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് മഞ്ഞൾ. മുറിവുകള്‍ ഉണങ്ങാനും അലര്‍ജ്ജി പോലുള്ളവ തടയാനും വിഷമുള്ള ജീവികള്‍ കടിച്ചാല്‍ അത് മാരകമാകാതിരിക്കാനും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമാണെന്ന പഠനങ്ങൾ പുറത്ത് വന്നുകഴിഞ്ഞു. മഞ്ഞൾ സത്ത് എളുപ്പത്തിൽ അലിയുകയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. പല രോഗങ്ങൾക്കും സൗന്ദര്യ വർധനവിനും രോഗശമനത്തിനും നൂറ്റാണ്ടുകളായി മഞ്ഞൾ ഉപയോഗിച്ചുവരുന്നു.
മഞ്ഞളിന് ആന്റിവൈറൽ, ആന്റിബയോട്ടിക്, ആന്റിഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. നാരുകൾ, വിറ്റാമിനുകളായ സി, ഇ, കെ, പൊട്ടാസ്യം, പ്രോട്ടീൻ, കാത്സ്യം തുടങ്ങിയ പോഷകങ്ങളും മഞ്ഞളിൽ ഉള്ളടങ്ങിയിട്ടുണ്ട്.
Post Your Comments