മാഹി: ഹൈടെക് ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം. നടത്തിപ്പുകാരൻ പിടിയിലായതിനു പിന്നാലെ മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍ ആയുര്‍വ്വേദിക് സെന്റര്‍ മാഹി പൊലീസ് അടച്ചുപൂട്ടി.
കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ഷാജി (49)യാണ് പോലീസ് പിടിയിൽ ആയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഫോണ്‍ വഴിയാണ് തിരുമ്മല്‍ കേന്ദ്രത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. മണിക്കൂറിന് രണ്ടായിരം രൂപ ഈടാക്കും. വരുന്ന കസ്റ്റമറോട് സ്ഥാപനം എവിടെയാണെന്ന് കൃത്യമായി പറയില്ല. മാഹി പള്ളിക്ക് സമീപം എത്തിച്ചേരുമ്പോൾ അവിടെ കാത്തു നില്‍ക്കുന്ന ആള്‍ കസ്റ്റമറെ തിരുമ്മല്‍ കേന്ദ്രത്തിലെത്തിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.
കേരളത്തിന് പുറമേ കര്‍ണാടക, മണിപ്പൂര്‍, ബംഗാള്‍, ആസാം മേഖലകളിയില്‍ നിന്നുള്ള പെണ്‍കുട്ടികളും ഇവിടെയുണ്ട്. കസ്റ്റഡിയിലുള്ള നടത്തിപ്പുകാരന്റെ ഫോണിലേയ്ക്ക് കസ്റ്റമര്‍മാരുടെ കോളുകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments