ThiruvananthapuramKeralaNattuvarthaNews

ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യ നിവാസിൽ ശരത് ബാബു(30)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വാമനപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യ നിവാസിൽ ശരത് ബാബു(30)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Read Also : മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിൽ : ഇറച്ചി കണ്ടെത്തിയത് അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ

ആറ്റിങ്ങൽ ആലംകോട് പുളിമൂട്ടിൽ കടവിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 22നു രാത്രി 12 മണിയോടെ ഭാര്യ രമ്യയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് നാലും, രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button