എടത്വ: നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടിച്ചെറിയ ഫിലിപ്പ് (ഫിലിപ്പോച്ചന്-68) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ഡിപ്പോയ്ക്ക് സമീപം ലക്ഷ്മി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇട്ടിച്ചെറിയ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച ശേഷം പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഇദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: സൂസന് ഫിലിപ്പ്. മക്കള്‍: അരുണ്‍ ഫിലിപ്പ്, കിരണ്‍ ഫിലിപ്പ്, തരുണ്‍ ഫിലിപ്പ്. മരുമക്കള്‍: ലിജോ, ഫെബി, ജെന്നി.
Post Your Comments