ചാത്തന്നൂർ: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ പ്രേം ഹൗസിൽ ഉല്ലാസിന്റെ ഭാര്യ ബിന്ദുകുമാരി(43) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവായ ബിന്ദു പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊല്ലം- തിരുവനന്തപുരം ദേശീയപാതയിൽ നിർമാണപ്രവർത്തനം നടക്കുന്ന ശീമാട്ടി ജംഗഷനിൽ ആണ് അപകടം ഉണ്ടായത്. റോഡ് നിർമാണം നടക്കുന്നത്തിനാൽ വൺവേ ട്രാഫിക്കിൽ ട്രാഫിക് നിയന്ത്രണം ഉള്ള ഇവിടെ ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്യും
കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ ആളിനെ ഇറക്കിയ ശേഷം റോഡിലേക്ക് എടുത്തപ്പോൾ സ്കൂട്ടറിന്റെ ഹാന്റിലിൽ തട്ടി സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്രക്കാരി റോഡിൽ തെറിച്ചുവീണു. റോഡിൽ വീണ ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ പൊലീസിനെ അറിയിച്ചുവെങ്കിലും പൊലീസ് എത്താൻ വൈകിയതും ആംബുലൻസ് എത്താൻ വൈകിയതും മൂലം മൃതദേഹം മുക്കാൽ മണിക്കൂർ റോഡിൽ കിടന്നു.
ഫയർഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ, ചാത്തന്നൂർ പൊലീസ് കേസെടുത്തു. മകൾ: വിസ്മയ.
Post Your Comments