കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി രവീന്ദ്രന് നല്ല അടുപ്പമാണുള്ളത്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ, സ്വപ്നയും രവീന്ദ്രനും തമ്മിൽ നടത്തിയ ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് മറുനാടൻ.
ഇ.ഡിയുടെ കൈവശമുള്ള സ്വപ്നയുടെ ഫോണിൽ നിന്നുമാണ് സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെ തനിക്ക് വ്യക്തിപരമായി അറിയിയല്ലെന്ന രവീന്ദ്രന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. 2018 നവംബർ ആറിന് നടത്തിയ ചാറ്റിൽ എല്ലാ അതിർവരമ്പുകളും രവീന്ദ്രന് ലംഘിക്കുന്നുണ്ട്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തിന് ഉണ്ടെന്നും, ബക്കാർഡി ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സ്വപ്ന മറുപടി പറയുന്നുണ്ട്. എന്നാൽ ഇതിന് രവീന്ദ്രൻ നൽകുന്ന മറുപടി ‘എനിക്ക് അമ്മയുടെ പാലാണ് ഇഷ്ടം. അതാണ് സന്തോഷത്തിന് നല്ലത്’ എന്നാണ്. പശുവിൻ പാൽ അല്ലെന്ന് ഇയാൾ വ്യക്തമാക്കുന്നതോടെ സംശയം തോന്നിയ സ്വപ്ന, ഒട്ടകത്തിന്റെയോ ആടിന്റേയോ പാലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.
അതേസമയം, ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള, പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളില്‍ സിഎം രവീന്ദ്രന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments