കൊച്ചി: ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന കേസിലെ ഒരു പ്രതികൂടി പൊലീസ് പിടിയിൽ. പള്ളുരുത്തി ചാണിപ്പറമ്പില്‍ ആകാശി(23)നെയാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം, സർജറിയിലാണ് പ്രതീക്ഷ; അഷ്റഫ് താമരശേരി
കഴിഞ്ഞ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ കടവന്ത്ര കുമാരനാശാന് റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി ദമ്പതികളെ ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്നിരുന്ന നാലു പവന്റെ സ്വര്‍ണമാലയും കൈച്ചെയിനും 30,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.
കടവന്ത്ര പൊലീസ് ഇന്‍സ്പെക്ടര്‍ മനുരാജിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായ ഷിഹാമിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments