കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ വൻ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന്, വനംവകുപ്പും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്.
Read Also : ആഡംബര റിസോര്‍ട്ടിലെ താമസം പുറംലോകത്ത് എത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഭീഷണി മുഴക്കി ചിന്ത ജെറോം
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്, ബത്തേരിയില്‍ നിന്നുള്ള അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. നാലു മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്ക് ഒടുവിലാണ് തീയണയ്ക്കാനായത്.
Post Your Comments