തിരുവനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെയുള്ള പരാതികളുടെ നീളം കൂടുന്നു. കൊല്ലത്തെ റിസോര്‍ട്ട് ഉടമയും ചിന്ത ജെറോമും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയതായാണ് പുതിയ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെയാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വിഷ്ണുവിന് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കൊട്ടിയം പോലീസിനോടാണ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും ഭീഷണി മുഴക്കിയത്. കൊല്ലത്തെ ആഡംബര റിസോര്‍ട്ടിലെ താമസത്തിന് ചിന്ത ജെറോം 38 ലക്ഷം രൂപ ചെലവാക്കിയെന്നാണ് വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിന് പരാതി നല്‍കിയത്. കൊല്ലം തങ്കശേരിയിലുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ മാസം 20,000 രൂപ വാടക നല്‍കി ഒന്നര വര്‍ഷത്തോളം ചിന്തയും മാതാവും താമസിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ആയുര്‍വേദ റിസോര്‍ട്ട് ഉടമ ഡാര്‍വിന്‍ ക്രൂസ്, വര്‍ഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണെന്ന് അവകാശപ്പെട്ട് ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. ചിന്ത ജെറോമിന്റെ അമ്മയുടെ ചികിത്സകള്‍ നടത്തുന്നത് റിസോര്‍ട്ട് ഉടമയുടെ ഭാര്യ ഡോ. ഗീത ഡാര്‍വിനാണ്.
ചിന്തയുടെ വരുമാന സ്രോതസ്സ് പരിശോധിക്കണമെന്നും വിഷ്ണു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയുടെയും റിസോര്‍ട്ട് ഉടമയുടെയും നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് വിഷ്ണു ഹക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments