Latest NewsNewsInternational

ആഹാരവും വസ്ത്രവുമില്ല : കൊടും ദാരിദ്ര്യത്തില്‍ ക്യൂബ

ചുവപ്പന്‍മാരുടെ ഇഷ്ടകേന്ദ്രമായ ക്യൂബയില്‍ കൊടും പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തി വാഴുന്നു, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ ജനങ്ങള്‍

ഹവാന : ചുവപ്പന്‍മാരുടെ ഇഷ്ടകേന്ദ്രമായ ക്യൂബയില്‍ കൊടും പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തി വാഴുന്നു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ക്യൂബന്‍ ജനത അമേരിക്കയിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട് . 2021ല്‍ ക്യൂബയില്‍ നിന്ന് കുടിയേറിയവരുടെ എണ്ണം 39,000 ആയിരുന്നെങ്കില്‍ 2022 ല്‍ അത് രണ്ടേകാല്‍ ലക്ഷത്തിന് അടുത്താണ്.

Read Also: ‘പരാജയപ്പെട്ട ക്യാപ്റ്റനെന്ന് ഞാൻ മുദ്രകുത്തപ്പെട്ടു, അവരോടൊക്കെ എനിക്ക് പറയാനുള്ളത്…’: വിരാട് കോഹ്‌ലി

ദിനം പ്രതി മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് ധാരാളം ക്യൂബന്‍ ജനങ്ങള്‍ അമേരിക്കന്‍ സേനയാല്‍ പിടികൂടപ്പെടുന്നുണ്ട്.

പാതിരാവോളം പണിയെടുത്താലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ക്യൂബയില്‍. ജനങ്ങള്‍ക്ക് ആഹാരവും, വസ്ത്രവുമില്ലാത്ത അവസ്ഥയാണ്. ക്യൂബയ്ക്ക് എതിരെ അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച 1962 മുതല്‍ ക്യൂബയില്‍ ആഹാരത്തിനും മരുന്നിനുമുള്ള ക്ഷാമം ജനതയുടെ ജീവിതത്തിലെ യാഥാര്‍ഥ്യമായിരുന്നു.

തൊണ്ണൂറുകളില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ക്യൂബയ്ക്ക് ലഭിച്ചിരുന്ന സബ്‌സിഡികളും നിലച്ചു. തുടര്‍ന്ന് രാജ്യാന്തര വിനോദ സഞ്ചാരത്തെയും പ്രവാസികളായ ഒരു വിഭാഗം ജനതയെയും ആശ്രയിച്ചാണ് രാജ്യം മുന്നോട്ട് പോയത്. എന്നാല്‍ 2020 ലെ കൊറോണ വ്യാപനം രാജ്യത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിനെ ഗണ്യമായി തന്നെ ബാധിച്ചു.

ക്യൂബ, വെനിസ്വേല, നിക്കരാഗ്വ, ഹെയ്തി എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ ഇപ്പോള്‍ യുഎസിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button