മുംബൈ: മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പാകിസ്ഥാനെ ചൂണ്ടിക്കാട്ടി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ പേരില്‍ രാഷ്ട്രമുണ്ടാക്കുക എന്നത് ബ്രിട്ടീഷുകാരാണ് ആദ്യമായി അവതരിപ്പിച്ചത്. അത് പൂര്‍ണ പരാജയമായിരുന്നു. പാകിസ്ഥാന്‍ രൂപീകരിച്ചതു തന്നെ വലിയ അബദ്ധമായിരുന്നു. അത് കഴിഞ്ഞശേഷമാണ് ബുദ്ധിയുദിച്ചത്’,ജാവേദ് അക്തര്‍ ചൂണ്ടിക്കാട്ടി.
Read Also: നടൻ ചിമ്പുവിന്റെ വധു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി? സത്യാവസ്ഥ വെളിപ്പെടുത്തി താരം
‘മനുഷ്യന്‍ ചെയ്ത 10 അബദ്ധങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണെങ്കില്‍, പാകിസ്ഥാന്‍ സൃഷ്ടി തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടും. അത് യുക്തിക്ക് നിരക്കാത്തതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊരു യാഥാര്‍ത്ഥ്യമാണ്. നമ്മള്‍ അത് അംഗീകരിക്കണം. വളരെ യുക്തിരഹിതമായ ഒരു തീരുമാനമായിരുന്നു അത്. മതം ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നില്ല. ഉള്ളിയുടെ ശരിയായ ഭാഗം കിട്ടണമെങ്കില്‍ ഒരുപാട് തൊലി പൊളിക്കേണ്ടി വരുന്നു. അങ്ങനെയാണെങ്കില്‍, പശ്ചിമേഷ്യ മുഴുവന്‍ ഒരു രാഷ്ട്രവും യൂറോപ്പ് മുഴുവന്‍ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസ്ഥാനില്‍ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്ലീങ്ങളായി കണക്കാക്കില്ല. ആ ഒഴിവാക്കല്‍ തുടരുന്നു. എന്നാല്‍ അവരില്‍ നിന്ന് നമ്മള്‍ എന്താണ് പഠിച്ചത്’?-അദ്ദേഹം ചോദിച്ചു.
Post Your Comments