
പ്രതിശ്രുത വരനെയും അവരുടെ അമ്മയെയും തീർത്തും വിചിത്രമായ സാഹചര്യത്തിൽ കണ്ടതിന്റെ ഞെട്ടലിലാണ് യു.കെ സ്വദേശിനിയായ യുവതി. വെഡ്ഡിംഗ് പ്ലാനർ ജോർജി മിച്ചൽ ഒരു വധു അഭിമുഖീകരിച്ച അതിവിചിത്രമായ സംഭവം വെളിപ്പെടുത്തിയത് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. വിവാഹത്തിന് സമയമായിട്ടും വരനെയും വരന്റെ അമ്മയെയും കാണാതായതയോടെ, വധു ഇവരെ അന്വേഷിച്ച് ശുചിമുറിയിലേക്ക് പോയി. എന്നാൽ, അവിടെ വെച്ച് കണ്ട കാഴ്ച വധുവിനെ അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. വരന്റെ അമ്മ, തന്റെ ഭാവി അമ്മായിഅമ്മ തന്റെ വരന് മുലയൂട്ടുന്ന കാഴ്ചയായിരുന്നു വധു കണ്ടത്.
സഹ ഹോസ്റ്റ് ബെത്ത് സ്മിത്തിനൊപ്പം ‘ദ അൺഫിൽട്ടേർഡ് ബ്രൈഡ്’ എന്ന പോഡ്‌കാസ്റ്റിന്റെ എപ്പിസോഡിലാണ് മിച്ചൽ, കുറച്ച് നാളുകൾക്ക് മുൻപ് നടന്ന സംഭവം പങ്കുവെച്ചത്. പ്രത്യക്ഷത്തിൽ, ജോർജി മിച്ചൽ വിചിത്രമായ നിമിഷത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. പകരം ഇവരുടെ ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് ഇക്കാര്യം മിച്ചലുമായി പങ്കിട്ടത്. വധുവിന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ മിച്ചൽ തയ്യാറായില്ല. വീഡിയോയിൽ ഉടനീളം അവളെ ജെന്നി എന്നാണ് മിച്ചൽ വധുവിനെ അഭിസംബോധന ചെയ്തത്.
ജെന്നിയുടെ വരനെ അപ്പോഴും അമ്മ മുലയൂട്ടുമായിരുന്നു. മകനെ മുലയൂട്ടുന്നത് അമ്മ ഒരിക്കലും നിർത്താത്തതുകൊണ്ടാകാം മുലയൂട്ടൽ ഇപ്പോഴും സാധ്യമാകുന്നതെന്ന് മിച്ചൽ പറയുന്നു. സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും വിവാഹം വേണ്ടെന്ന് വെയ്ക്കാൻ ആ പെൺകുട്ടിക്കായില്ല.
പിന്നീട് ബന്ധുക്കൾ ഇടപെട്ട് യുവതി വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. മിച്ചലിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ:
View this post on Instagram
Post Your Comments