പുന്നയൂർക്കുളം: വീട്ടുകിണറ്റിൽ വീണ് മൂന്നു വയസുള്ള കുട്ടി മരിച്ചു. കറുകത്തിരുത്തി കുറ്റിപ്പുറത്ത് വളപ്പിൽ സൈനുൽ ആബിദിന്റെ മകൻ അഹമ്മദ് സൈൻ ആണ് മരിച്ചത്.
Read Also : കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ എമറാൾഡ് പ്രിസ്റ്റീനും പൊളിക്കും; നോട്ടീസ് നൽകി
മാറഞ്ചേരിയിലുള്ള മാതാവ് സഹലയുടെ വീട്ടിൽ വന്നതായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ സഹലയുടെ പിതാവ് അബ്ദുൾ ഖാദർ കിണറ്റിലിറങ്ങി കുട്ടിയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം, സർജറിയിലാണ് പ്രതീക്ഷ; അഷ്റഫ് താമരശേരി
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments