KozhikodeNattuvarthaLatest NewsKeralaNews

ജോലി എറണാകുളത്ത് : യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു (24) ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്

കോഴിക്കോട്: എറണാകുളത്ത് ജോലി ചെയ്യുന്ന യുവാവിനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്‍റെ മകൻ അമൽ മാത്യു (24) ആണ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത്.

Read Also : ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാം, ഗൂഗിൾ പിക്സലിന്റെ മാജിക് ഇറേസർ കൂടുതൽ ഉപഭോക്താക്കളിലേക്ക്

എറണാകുളത്ത് കേബിൾ ടി വി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അമൽ. നല്ലളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read Also : തെലുങ്കിലും തമിഴിലും ബഹുമാനം ലഭിക്കും, കേരളത്തിലെ ലൊക്കേഷനിൽ വൃത്തിയുള്ള ടോയിലറ്റ് പോലുമില്ല: വിമർശനവുമായി സംയുക്ത

തുടർന്ന്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പൂവാറൻതോട് സെന്‍റ് മേരിസ് പള്ളിയിൽ സംസ്കരിച്ചു. മാതാവ്: മേരി. സഹോദരൻ: മിലൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button