AlappuzhaLatest NewsKeralaNattuvarthaNews

സ്കൂട്ടറിൽ കഞ്ചാവും ഹാഷീഷ് ഓയിലുമായി കറക്കം : യുവാവ് എക്സൈസ്​ പിടിയിൽ

തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ്​ (28) അറസ്റ്റ് ചെയ്തത്

ആലപ്പുഴ: കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ്​ (28) അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്​പെക്ടർ എസ്​ സതീഷും സംഘവും ​ചേർന്നാണ്​ പിടികൂടിയത്​.

Read Also : ചില ചാനലുകൾ വ്യാജ വാർത്ത ചമയ്ക്കുന്നു: ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഇ പി ജയരാജൻ

കലവൂർ ജങ്​ഷനിൽ ഇന്ന് പുലർച്ചെയാണ്​ സംഭവം. സ്ട്രൈക്കിങ്​ ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്​സൈസ്​ നടത്തിയ പരി​ശോധനയിൽ ആണ് സ്കൂട്ടറിൽ കടത്തിയ 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലും​ കണ്ടെടുത്തത്.

എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ മധു എസ്, സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button