KottayamNattuvarthaLatest NewsKeralaNews

കി​ണ​റ്റി​ൽ നി​ന്നു ര​ക്ഷിക്കുന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി​ൻ​സ് രാ​ജി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്

മു​ണ്ട​ക്ക​യം: കി​ണ​റ്റി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി​ൻ​സ് രാ​ജി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ​പ​ന​യ്ക്ക​ച്ചി​റ മു​ണ്ട​യ്ക്ക​ൽ ത്രേ​സ്യാ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി വീ​ണ​ത്.

Read Also : സ്ഥിര നിക്ഷേപത്തിന് ഇനി ഉയർന്ന വരുമാനം, സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

മോ​ട്ട​റി​ൽ വെ​ള്ളം ക​യ​റാ​ത്ത​തി​നെത്തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കാ​ട്ടു​പ​ന്നി കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. വ​ന​പാ​ല​ക​രും വ​നം​വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ ടീ​മും സ്ഥ​ല​ത്തെ​ങ്കി​ലും കാ​ട്ടു​പ​ന്നി​യെ ക​ര​യ്ക്ക് ക​യ​റ്റാ​നാ​യി​ല്ല. തു​ട​ർ​ന്ന്, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടുകയായിരുന്നു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി പ​ന്നി​യെ ക​ര​യ്ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെയാണ് കാട്ടുപന്നി ആ​ക്ര​മി​ച്ചത്. വ​ല​യി​ൽ നി​ന്നു കു​ത​റി ഓ​ടി​യ കാ​ട്ടു​പ​ന്നി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത വ​ന​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​ട​തു​കാ​ലി​ന്‍റെ മ​സി​ലി​ന് കു​ത്തേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി. ​രാ​ഹു​ൽ, കെ.​എ​സ്. ഷാ​രോ​ൺ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്. എന്നാൽ, ഇവരുടെ പരിക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button