
സ്ഥിരം നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. തെരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. 2023 ഫെബ്രുവരി 21 മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിലായി. പുതുക്കിയ നിരക്കുകൾ അറിയാം.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.00 ശതമാനം പലിശ ലഭിക്കുന്നതാണ്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയും, 46 ദിവസം മുതൽ 6 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും ലഭിക്കും. 6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്.
Also Read: പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് : കാരണമിതാണ്
9 മാസം മുതൽ 1 വർഷത്തേക്കാൾ ഒരു ദിവസം കുറവ് കാലാവധിയുളള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് ലഭിക്കുന്നതാണ്. 18 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും. 9 മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.60 ശതമാനവും, 15 മാസം മുതൽ 18 മാസത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനവും പലിശ ലഭിക്കും.
Post Your Comments