ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരം നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് നഷ്ടത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 141.87 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,463.93- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 45.50 പോയിന്റ് ഇടിഞ്ഞ് 17,465.80- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1483 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 1,877 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 157 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളിലും ഇന്ന് ഇടിവുണ്ടായി.
ഡിവിസ് ലബോറട്ടറീസ്, അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവരുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെ എസ് ഡബ്ലു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയവയുടെ കമ്പനികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ഓഹരി വിപണിയിൽ മുത്തൂറ്റ് ഫിനാൻസ് അടക്കം 12 കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
Also Read: കറിവേപ്പില ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്
Post Your Comments