KeralaLatest NewsNews

ലൈഫ് മിഷൻ: എം ശിവശങ്കറിനെ റിമാൻഡ് ചെയ്ത് കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്ത് കോടതി. ലൈഫ് മിഷൻ അഴിമതിക്കേസിലാണ് നടപടി. അതേസമയം, കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Read Also: ‘എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്നത് ഞങ്ങളുടെ സ്വകാര്യതയാണ്, ആരും കിടപ്പറ രഹസ്യം തേടേണ്ട’: ട്രാൻസ് വുമൺ സിയ സഹദ്

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഒൻപത് ദിവസം എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെ കൂടതൽ കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കിയത്. സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശിവശങ്കറെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: ‘ഇന്ത്യൻ ആർമിയുടെ പേരിൽ പുതിയ തട്ടിപ്പ്, കേട്ടിട്ട് പോലും ഇല്ലാത്ത രീതിയിൽ’:മുഹമ്മദ് അക്ബറിന്റെ പോസ്റ്റ് വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button