കാഞ്ഞങ്ങാട്: വിദ്യാർത്ഥികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്ന് ട്യൂഷൻ അധ്യാപികയ്ക്കെതിരെ പരാതി. ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അധ്യാപികയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം ഹൊസ്ദുർഗ് പോലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ വർഷം ജൂൺ, നവംബർ മാസങ്ങളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ സംഭവം പുറത്ത് പറഞ്ഞത്. ട്യൂഷൻ ക്ലാസിൽ വെച്ച് അധ്യാപിക ആൺകുട്ടികളായ വിദ്യാർത്ഥികളെ അടുത്ത് വിളിച്ച് മൊബൈലിലുള്ള അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ദൃശ്യങ്ങൾ കാണിക്കുന്നത് പെൺകുട്ടികളും കണ്ടതായി കൗൺസിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ നിയമ പ്രകാരം മൂന്നോളം കേസുകളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments