സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രത്യേക വിഭാഗമായി ആരംഭിക്കുന്നതിന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യക്ക് അനുമതി ലഭിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ, സാമൂഹിക ലക്ഷ്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ, ഫോർ പ്രോഫിറ്റ് സോഷ്യൽ എന്റർപ്രൈസസ് തുടങ്ങിയ സാമൂഹിക സംരംഭങ്ങൾക്ക് എൻഎസ്ഇ വിഭാഗത്തിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
യോഗ്യതയുള്ള എൻപിഒകൾ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നടത്തേണ്ടത് അനിവാര്യമാണ്. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിച്ചാൽ ധനശേഖരണം നടത്താവുന്നതാണ്. സീറോ കൂപ്പൺ സീറോ പ്രിൻസിപ്പൽ വഴി പബ്ലിക് ഇഷ്യു ആയോ, പ്രൈവറ്റ് പ്ലേസ്മെന്റ് ആയോ പണം സ്വരൂപിക്കാൻ സാധിക്കും. ഇഷ്യുവിന്റെ ഏറ്റവും കുറഞ്ഞ തുക ഒരു കോടി രൂപയും, ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം അപേക്ഷകളും ഉണ്ടായിരിക്കേണ്ടതാണ്.
Also Read: കശ്മീരിൽ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: നിബന്ധന ഇങ്ങനെ
Post Your Comments