Latest NewsKeralaNews

ദേശീയ സ്‌കൂൾ കായികമേള നടത്തണം: കേന്ദ്ര കായിക മന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ദേശീയ സ്‌കൂൾ കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്തയച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദേശീയ സ്‌കൂൾ കായിക മേള റദ്ദാക്കി എന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം കേന്ദ്ര കായിക മന്ത്രിയ്ക്ക് കത്തയച്ചത്. കേന്ദ്ര സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്.

Read Also: 11കാരിയുടെ കൊലപാതകം, പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍

ദേശീയ ഗെയിംസ് നടത്താത്തത് ഗെയിംസിന് തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ നിരാശരാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഈ അക്കാദമിക വർഷം ദേശീയ സ്‌കൂൾ കായികമേള നടത്താനുള്ള നിർദ്ദേശം നൽകണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Read Also: നോമ്പിന് മത്സ്യമാംസാദികള്‍ക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം : കോതമംഗലം രൂപതയുടെ ആഹ്വാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button