ചെന്നൈ: ഡിഎംകെ കൗൺസിലർ ഉൾപ്പടെയുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടർന്ന് ചെന്നൈയിൽ ഒരു ജവാൻ മരിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി സോഷ്യൽ മീഡിയ. സംഭവത്തിൽ ആൾക്കൂട്ടത്തിനെതിരെ വിവാദ പരാമർശം നടത്തിയ മുൻ സൈനികൻ കേണൽ ബിബി പാണ്ഡ്യനെതിരെ (റിട്ടയേർഡ്) കേസെടുത്തു. ബി.ജെ.പി സംഘടിപ്പിച്ച നിരാഹാര സമരത്തിനിടെയായിരുന്നു ബിബിയുടെ വിവാദ പരാമർശം.
ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ സൈനികനുമായ കേണൽ ബിബി പാണ്ഡ്യനെതിരെ ചെന്നൈ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ബുധനാഴ്ച അറിയിച്ചു. തമിഴ്‌നാട്ടിലെ ബിജെപി വിമുക്തഭടൻ വിഭാഗത്തിന്റെ പ്രവർത്തകനായി സേവനമനുഷ്ഠിക്കുന്ന കേണൽ ബി പാണ്ഡ്യൻ (റിട്ട) സമരത്തിനിടെ ആൾക്കൂട്ട ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു,
‘ഞാൻ തമിഴ്‌നാട് സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമാണ് ഇന്ത്യൻ സൈന്യം. ഏറ്റവും അച്ചടക്കമുള്ളവരും, നിങ്ങൾ സൈനിക ജവാന്മാരെ പ്രകോപിപ്പിച്ചാൽ അത് സംസ്ഥാനത്തിനോ സർക്കാരിനോ നല്ലതല്ല. നിങ്ങൾ ഞങ്ങളെ പരീക്ഷിക്കാൻ ശ്രമിച്ചാൽ, അത് സംഭവിച്ചാൽ സംസ്ഥാനത്തെ ക്രമസമാധാനം നിലനിൽക്കില്ല’, അദ്ദേഹം പറഞ്ഞു.
തന്റെ പ്രസംഗത്തിനിടെ, ‘മുൻ സൈനികർക്ക് ബോംബുകളും തോക്കുകളും ഉപയോഗിക്കുന്നതിൽ നല്ല പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വിമുക്തഭടന്മാരെ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കരുതെന്നും’ ഡിഎംകെ സർക്കാരിന് പാണ്ഡ്യൻ മുന്നറിയിപ്പ് നൽകി.
Post Your Comments