അടുത്ത സാമ്പത്തിക വർഷം മുതൽ രാജ്യത്തെ ഇന്ധന ഉപഭോഗം ഉയരാൻ സാധ്യത. നടപ്പു സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പുതുക്കിയ എസ്റ്റിമേറ്റ് 222.9 ദശലക്ഷം ടണ്ണിൽ നിന്നും 233.8 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഫെഡറൽ ഓയിൽ മന്ത്രാലയത്തിന്റെ യൂണിറ്റായ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്യാസോയിലിന്റെ ആഭ്യന്തര ഡിമാൻഡ് 7.1 ശതമാനം വർദ്ധനവോടെ 37.8 ദശലക്ഷം ടണ്ണിൽ എത്തിയേക്കും. അതേസമയം, ഗ്യാസോയിലിന്റെ ഉപഭോഗം 4.2 ശതമാനം വർദ്ധിച്ച് 90.6 ദശലക്ഷം ടണ്ണാകാൻ സാധ്യതയുണ്ട്. കൽക്കരിക്ക് പകരമായി ഉപയോഗിക്കുന്ന പെറ്റ്കോക്കിന്റെ ആവശ്യം 5.8 ശതമാനം ഉയർന്ന് 19 ദശലക്ഷം ടണ്ണാകും.
Post Your Comments