കൊച്ചി: എറണാകുളം തൃകാരിയൂരിൽ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്തു. തൃകാരിയൂർ സ്വദേശിയായ സേതുലക്ഷ്മി ആണ് മരിച്ചത്.
Read Also : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; ടോട്ടല്‍ ട്രാവല്‍ സര്‍വീസ് ഉടമ അറസ്റ്റില്‍
ട്യൂഷന് പോകാത്തത് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഫാനിൽ തൂങ്ങി ആണ് കുട്ടി മരിച്ചത്.
Read Also : നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു
കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് നടക്കും.
Post Your Comments