കൊച്ചി: അവതാരകയും നടിയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. വിവാഹത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുബി മരണപ്പെട്ടത്. സുബിയുമായുള്ള ഓർമകളും അനുഭവങ്ങളും പറഞ്ഞ് സഹപ്രവർത്തകർ വേദന പങ്കുവെക്കുന്നുണ്ട്. അതേസമയം, മുൻപ് സുബി സുരേഷ് കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്നോട് വിവാഹം കഴിക്കണമെന്ന് മണി പറഞ്ഞതിനെ കുറിച്ചാണ് വൈറൽ വീഡിയോയിൽ സുബി പറയുന്നത്.
‘കലാഭവൻ മണിച്ചേട്ടൻ ഒരിക്കൽ എന്റെ അടുത്ത് ചോദിച്ചു എന്താണ് കല്യാണം കഴിക്കാത്തത് എന്ന്. പ്രണയം ഉണ്ടോ എന്നൊക്കെ തിരക്കി. അപ്പോൾ ഞാൻ ഇല്ലെന്ന മറുപടി പറയുന്നത് കേട്ടിട്ട് അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. നിനക്കും ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൾ ആണ്. നിനക്കും ഒരു ജീവിതം വേണം എന്നൊക്കെ പറഞ്ഞു. ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. അൽപ്പം തലക്കനം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. നീ ഒരു നല്ല കല്യാണം കഴിക്കണം എന്നൊക്കെയും ഉപദേശിച്ചു.
നീ കല്യാണം കഴിച്ചാൻ നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ എന്റമ്മയെ വിളിച്ചു തരാൻ വേണ്ടി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് പറഞ്ഞു. ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നും പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല’- എന്നാണ് അന്ന് സുബി പറഞ്ഞത്.
സുബിയുടെ ഈ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. വീഡിയോ വൈറലാകുമ്പോൾ വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന രണ്ട് പേരും ഇന്ന് ഇല്ല. സ്വർണം നൽകാമെന്ന് പറഞ്ഞ മണിയും, അത് സന്തോഷത്തോടെ സ്വീകരിക്കാനിരുന്ന സുബിയും.
Post Your Comments