Latest NewsNewsIndia

വധുവിന് മുടി കുറവ്: വിവാഹം കഴിക്കാൻ വിസമ്മതിച്ച വരനെ പൂട്ടിയിട്ട് ബന്ധുക്കൾ

ലക്‌നൗ: വധുവിന് മുടി കുറവാണെന്ന കാരണത്താൽ വിവാഹം കഴിക്കാൻ വിസമ്മതിച്ച വരനെ പൂട്ടിയിട്ട് നാട്ടുകാരും ബന്ധുക്കളും. ഉത്തർപ്രദേശിലെ ബികാപൂർ ജില്ലയിലാണ് സംഭവം. ഘോഷയാത്രയായി വിവാഹത്തിന് എത്തിയപ്പോഴാണ് വരൻ വധുവിനെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്. വധുവിന് മുടിയില്ലെന്നും വിവാഹം കഴിക്കാനാകില്ലെന്നുമാണ് വരൻ പറഞ്ഞത്.

Read Also: നല്ല വിളയ്‌ക്കൊപ്പം കളയുണ്ടാകും,ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും:തില്ലങ്കേരിയെ പണ്ടേ തള്ളിയതാണെന്ന് എം.വി ഗോവിന്ദന്‍

തുടർന്ന് വരനും വധുവിന്റെ വീട്ടുകാരം തമ്മിൽ തർക്കം ഉണ്ടായി. വരൻ മടങ്ങാൻ തുടങ്ങിയതോടെയാണ് വധുവും ബന്ധുക്കളും ,നാട്ടുകാരും ചേർന്ന് വരനെ പൂട്ടിയത്. എന്നാൽ ഇതിനിടെ സംഭവ സ്ഥലത്തേക്ക് പോലീസ് എത്തി. സ്ത്രീധനം നൽകാത്തതിനെ തുടർന്നാണ് വരന്റെ വീട്ടുകാർ വിവാഹം മുടക്കിയതെന്നാണ് വധു പോലീസിനോട് പറഞ്ഞത്. തുടർന്ന് വധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also: തൊണ്ടയിലെ കാന്‍സര്‍, തുടക്കത്തില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക:ഈ ലക്ഷണങ്ങളെ ഒരിക്കലും നിസാരമാക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button