കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇഡി സമൻസ് അയച്ചു. സി എം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ്എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.
തുടർച്ചയായി 13 മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുൾമുനയിലാക്കിയിരുന്നു. രവീന്ദ്രനെ നിർണായക പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ലൈഫ് മിഷൻ അഴിമതിക്കേസിൽ നാല് ദിവസത്തേക്ക് കൂടി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് ഇഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്.
Post Your Comments