KeralaLatest NewsNews

ബിജു കുര്യന്റെ വിസ റദ്ദക്കാനുള്ള നടപടി സ്വീകരിക്കും: കൃഷിമന്ത്രി പ്രസാദ്

 

തിരുവനന്തപുരം: ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജു എവിടെയാണെന്ന് അറിയില്ല. ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ബിജു കുര്യന്റെ വിസ റദ്ദക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: ഈ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ തുക കുറച്ചേക്കും, ഇളവുകൾ ഇന്ത്യയിലും ലഭിക്കുമോ എന്നറിയാം

‘മുഖ്യമന്ത്രി യാത്രവിലക്കി എന്നത് വാര്‍ത്ത മാത്രമാണ്. ബജറ്റ് സെഷന്‍ ആതയതിനാലാണ് ഇസ്രയേലില്‍ പോകാതിരുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകരുമായി അഭിപ്രായം കേട്ടിട്ടുവേണം പതിനാലാം പഞ്ചവത്സര പദ്ധതിയിലേക്ക് കടക്കാന്‍. ഇതിന്റെ ഭാഗമായി കര്‍ഷകരുമായും കര്‍ഷക സംഘടനകളുമായും ആശയവിനിമയം നടത്തി. അവിടെ ഉയര്‍ന്നുവന്ന ആവശ്യമാണ് ലോകത്തിലെ പലതരം കൃഷിരീതികള്‍ കര്‍ഷകര്‍ക്ക് തന്നെ കണ്ടു പഠിക്കണമെന്ന്. അവര്‍തന്നെ മുന്നോട്ടുവച്ച പ്രധാന രാജ്യങ്ങളില്‍ ഒന്ന് ഇസ്രയേല്‍ ആയിരുന്നു. ഇസ്രയേല്‍, വിയറ്റ്നാം, നെതര്‍ലന്‍ഡ്സ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളെയാണ് കണക്കുകൂട്ടിയത്. ഇസ്രയേലിലേക്ക് ഇനിയും യാത്ര നിശ്ചയിച്ചിരുന്നു. ആദ്യ ബാച്ചാണ് പോയത്’, മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കണ്ണൂരില്‍ നിന്നുപോയ ബിജു കുര്യന്‍ മുങ്ങിയിരുന്നു. ഇയാളെ കാണാനില്ലെന്ന് അറിയിച്ച് സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് കര്‍ഷക- ഉദ്യോഗസ്ഥ സംഘം ഇസ്രയേലില്‍ പോയത്. ബിജുവിനെ കാണാതായതിനെത്തുടര്‍ന്ന്, ബി അശോക് ഉടന്‍ തന്നെ എംബസിയെ വിവരം അറിയിച്ചിരുന്നു. തെരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button