Latest NewsKeralaNews

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു

തൃശൂർ: വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം മുഴുവന്‍ കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. രാത്രി 7:30 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

താഴത്തെ നിലയില്‍ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി.

ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് അപകടത്തിൽ കത്തി നശിച്ചത്. വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button