KeralaLatest NewsNews

പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം:  പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവൻ കുട്ടി. പായിപ്ര ഗവ. യുപി സ്കൂളിന്റെ 77ാം വാർഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്കൂളിന്റെയും പാർക്കിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളർച്ച ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത് എന്ന് ഉദ്‌ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു. ആധുനിക മനശാസ്ത്രത്തോട് ചേർന്നു നിൽക്കുന്നതാകണം പാഠ്യപദ്ധതി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ചിലപ്പോൾ കാണാറുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പാഠ്യപദ്ധതി പരിഷ്ക്കരണവേളയിൽ ഇക്കാര്യം ഗൗരവമായി പരിഗണിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാ കിരണം പദ്ധതിയും സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. സമഗ്ര ശിക്ഷാ കേരള വഴി എല്ലാ സ്കൂളുകളിലും മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ ആരംഭിക്കു ന്നതിനുള്ള നടപടി പുരോഗമി ക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button