Latest NewsNewsBusiness

ഒരൊറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം, ജീവൻ ശാന്തി സ്കീമുമായി എൽഐസി

നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം

വിവിധ കാലയളവിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി സ്കീമുകൾ അവതരിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. വിരമിക്കലിനുശേഷം സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായാണ് ഇത്തവണ എൽഐസി എത്തിയിരിക്കുന്നത്. പ്രതിമാസ പെൻഷനിലൂടെ ആശ്വാസം ആഗ്രഹിക്കുന്നവർക്കായി എൽഐസി ജീവൻ ശാന്തി സ്കീമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം .

പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക വരുമാനം ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുളളതാണ് ജീവൻ ശാന്തി സ്കീം. ഈ പദ്ധതി പ്രകാരം, പ്രതിമാസം ഒരു ലക്ഷം രൂപയിലധികം പെൻഷൻ ലഭിക്കുന്നതാണ്. എൽഐസിയുടെ ആന്വിറ്റി നിരക്കുകൾ അടുത്തിടെ വർദ്ധിപ്പിച്ചതിനാൽ പോളിസി ഉടമകൾക്ക് അവരുടെ പ്രീമിയത്തിന് കൂടുതൽ പെൻഷൻ ലഭിക്കുന്നതാണ്.

Also Read: ‘താടിയും മുടിയും വടിക്കുന്നത് ഹറാം’; ഫത്വ പുറപ്പെടുവിച്ചു, നാലു വിദ്യാർത്ഥികളെ പുറത്താക്കി

നേരത്തെയുള്ള വിരമിക്കൽ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. പോളിസി ഉടമകൾക്ക് ഒരൊറ്റ പ്രീമിയം കൊണ്ട് ലക്ഷങ്ങൾ നേടാനുള്ള അവസരമാണ് ഇവ ഒരുക്കുന്നത്. ഈ സ്കീമിന് കീഴിൽ നിക്ഷേപത്തിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. പ്രതിമാസ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button