KeralaLatest NewsNews

സഖാക്കളേ അണികളേ ഇനിയെങ്കിലും നിങ്ങളുടെ കണ്ണ് തുറക്കൂ.. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയും, അതാണ് സിപിഎം: കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘത്തെ സിപിഎം നേതാവ് പി ജയരാജന്‍ തള്ളിപ്പറഞ്ഞ സംഭവം കൊല്ലും കൊലയുമായി നടക്കുന്ന എല്ലാ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കാര്യം കഴിയുമ്പോള്‍ കറിവേപ്പിലപോല സിപിഎം നേതാക്കള്‍ വലിച്ചെറിയുമെന്നു തിരിച്ചറിഞ്ഞ് ഇനി കൊലക്കത്തിയെടുക്കില്ലെന്നു നിങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്ന് സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

Read Also: അസുഖം ഇടതു കാലിന്: ശസ്ത്രക്രിയ ചെയ്തത് വലതു കാലിൽ, ഡോക്ടർക്കെതിരെ പരാതിയുമായി രോഗി

‘കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയിനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ’ എന്നതിനൊപ്പം ‘തള്ളിപ്പറഞ്ഞതും നീയേ ചാപ്പാ’ എന്നു കൂട്ടിച്ചേര്‍ത്താല്‍ പഴഞ്ചൊല്ല് പൂര്‍ണമാകും. ഷുഹൈബിന്റെ കൊലയാളികള്‍ക്ക് ഇക്കാലമത്രയും പണവും സംരക്ഷണവും നല്കിയ ശേഷമാണ് ഇപ്പോള്‍ സിപിഎം അവരുടെ മുമ്പില്‍ പത്തിമടക്കിയത്. ഷുഹൈബ് കേസ് അന്വേഷണം മുകളിലുള്ളവരിലേക്ക് നീളാതെ സംരക്ഷിച്ചത് ഈ കൊലയാളി സംഘമാണ് എന്ന വസ്തുതപോലും നേതാക്കള്‍ മറന്നു’, സുധാകരന്‍ പറഞ്ഞു.

/ആകാശിന്റെ പിതാവിനെ മുന്നിലിരുത്തിയാണ് തനിക്ക് ഇടംവലം നിന്നവരെ ജയരാജന്‍ നിഷ്‌കരുണം തള്ളിപ്പറഞ്ഞത്. ചതിയന്‍ ചന്തുചേകവര്‍ പോലും നാണംകെട്ട ഈ മലക്കംമറിച്ചിലിനു മുന്നില്‍ ഇനിയും നിശബ്ദത തുടരണോയെന്ന് അവര്‍ തീരുമാനിക്കട്ടെ’, അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button