കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബജുര ജില്ലയിലെ ബിച്ചിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Read Also: ഇന്ത്യൻ പ്രീമിയർ ലീഗ് 2023: മത്സരങ്ങൾ തൽസമയം പ്രക്ഷേപണം ചെയ്യും, പുതിയ പ്രഖ്യാപനവുമായി ജിയോ
ഉച്ചയ്ക്ക് 1.45 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. 69 കിലോമീറ്ററോളം ദൂരത്തിൽ ഭൂകമ്പം ബാധിച്ചതായി നാഷണൽ സെന്റർ ഓഫ് സീസ്മോളജി വ്യക്തമാക്കി. കഴിഞ്ഞ മാസവും നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജനുവരിയിൽ നേപ്പാളിൽ അനുഭവപ്പെട്ടത്. മൂന്ന് വീടുകൾ ഭൂചലനത്തിൽ നിലംപൊത്തി വീഴുകയും ചെയ്തിരുന്നു.
Post Your Comments