KeralaLatest NewsNewsBusiness

സംസ്ഥാനത്ത് കാപ്പി വില കുതിച്ചുയരുന്നു, പ്രതീക്ഷയർപ്പിച്ച് കർഷകർ

ജനുവരി ആദ്യ വാരത്തിലാണ് കാപ്പിയുടെ വിളവെടുപ്പ് നടന്നത്

സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സർവകാല റെക്കോർഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോൾ വൻ കുതിച്ചുചാട്ടമാണ് കാപ്പി വിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച്, കാപ്പിപ്പരിപ്പിന്റെ വില ക്വിന്റലിന് 19,400 രൂപയായാണ് ഉയർന്നത്. ചരിത്രത്തിൽ ആദ്യമായാണ് കാപ്പിപ്പരിപ്പിന്റെ വില ഇത്രയും ഉയരുന്നത്.

പ്രധാന കാപ്പി ഉൽപ്പാദന രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഏതാനും മാസങ്ങളായി ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര കർഷകർക്കാണ് തുണയായത്. ഉൽപ്പാദനത്തിൽ ഉണ്ടായ കുറവും, ആവശ്യക്കാർ മോഹവില നൽകുന്നതും കാപ്പി വില ഉയരാൻ കാരണമായി. അതേസമയം, രാജ്യത്ത് പ്രധാനമായും കാപ്പി ഉൽപ്പാദിപ്പിക്കുന്ന വയനാട്ടിലും, കർണാടകയിലും മുൻ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം താരതമ്യേന കുറവാണ്.

Also Read: ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് പിണറായി പൊലീസ്: ശ്രീജിത്ത് പണിക്കര്‍

ജനുവരി ആദ്യ വാരത്തിലാണ് കാപ്പിയുടെ വിളവെടുപ്പ് നടന്നത്. വിളവെടുപ്പ് ആരംഭിച്ച ഘട്ടത്തിൽ തന്നെ ഒരു ക്വിന്റൽ കാപ്പിപ്പരിപ്പിന് 16,000 രൂപ വരെ ലഭിച്ചിട്ടുണ്ട്. നിലവിലെ വിപണി സാഹചര്യം തുടർന്നാൽ മാർച്ച് മാസം ആകുമ്പോഴേക്കും വില 20,000 കടക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button