Latest NewsIndiaNews

തെരഞ്ഞെടുപ്പ്: മൂന്ന് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താൻ അമിത് ഷാ

ന്യൂഡൽഹി: ബിഹാർ ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. വ്യാഴാഴ്ച്ചയാണ് അമിത് ഷാ കർണ്ണാടകയിലെത്തുന്നത്. വെള്ളിയാഴ്ച മദ്ധ്യപ്രദേശിലും ശനിയാഴ്ച ബിഹാറിലും അദ്ദേഹം സന്ദർശനത്തിനെത്തും.

Read Also: ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച: ലീഗിന്റെയും കോൺഗ്രസിന്റെയും പ്രതികരണത്തിൽ ആഹ്ലാദിക്കുന്നത് ആർഎസ്എസെന്ന് എംവി ഗോവിന്ദൻ

2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2025-ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷായുടെ തീരുമാനം. സംസ്ഥാന നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ ശനിയാഴ്ച നടക്കുന്ന പൊതുറാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. കഴിഞ്ഞ ദിവസം അമിത് ഷാ മേഘാലയയിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശനവേളയിൽ അദ്ദേഹം രണ്ട് റാലികളെ അഭിസംബോധന ചെയ്തിരുന്നു. നാഗാലാൻഡും അമിത് ഷാ സന്ദർശനം നടത്തിയിരുന്നു.

Read Also: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button