Latest NewsNewsIndia

ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം. മന്ത്രിസഭാ യോഗത്തിലാണ് എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം നൽകിയത്. കേന്ദ്ര സർക്കാരും കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സർക്കാരും തമ്മിലുള്ള ഉടമ്പടിക്കാണ് അംഗീകാരം ലഭിച്ചത്.

Read Also: ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് പിണറായി പൊലീസ്: ശ്രീജിത്ത് പണിക്കര്‍

യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുകയും ഉടമ്പടിയിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര രേഖകൾ കൈമാറിയതിന് ശേഷമായിരിക്കും ഉടമ്പടി പ്രാബല്യത്തിൽ വരുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇരുരാജ്യങ്ങളും പരസ്പരമുള്ള വ്യോമയാന ഗതാഗതം കൂടുതൽ സുതാര്യമാകാൻ കരാർ സഹായിക്കും.

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് ഇന്ത്യയും ഗയാനയും. 2016 ഡിസംബർ 6-ലെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഉടമ്പടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഉടമ്പടി നിലവിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ അവസരങ്ങളും മെച്ചപ്പെടും.

Read Also: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button